പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.
Sep 19, 2024 04:51 PM | By PointViews Editr

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിനെതിരെ മെമ്പർമാരും കോൺഗ്രസും സമരത്തിലാണ്. അത്യാവശ്യം ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ പിടിച്ചെടുത്ത് കട്ടു നശിപ്പിച്ച് നിക്ഷേപകരെ തെണ്ടിക്കുന്ന പരിപാടിയാണ് സിപിഎം കരുവന്നൂർ മുതൽ കേരളമാകെ ചെയ്യുന്നത്. ഈ സ്വഭാവത്തിന് ചേർന്ന നട്ടെല്ല് ഇല്ലാത്ത ചിലർ നേതാക്കളായി ബാങ്ക് ഭരണസമിതിയിലും കയറി പറ്റിയിട്ടുണ്ട് എന്നാണ് അംഗങ്ങളുടെ ആരോപണം. പതിറ്റാണ്ടുകളായി കോൺഗ്രസിൻ്റെ കൈവശമിരിക്കുന്ന ചേവായൂർ ബാങ്ക് ഭരണസമിതിയിലുള്ളവർ സമീപകാലത്തായി പാർട്ടി തീരുമാനങ്ങളെ പോലും വെല്ലുവിളിക്കും വിധമാണ് പ്രവർത്തിച്ചു വരുന്നതെന്നും ആരോപണം ശക്തമാണ്. അതിനിടയിലാണ് ചേവായൂർ ബാങ്കിൽ സിപിഎം പ്രവർത്തകർ ജോലിക്കാരായും അംഗങ്ങളായ കയറി കൂടിയിട്ടുള്ളത്. ഇത് അനുവദിക്കാനാകില്ല എന്ന നിലപാടിലേക്ക് പാർട്ടി എത്തിച്ചേർന്നതോടെ ഭരണസമിതിയെ അപ്പാടെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരണത്തിന് കീഴിലുള്ള ബാങ്കിനെ സിപിഎമ്മിന്റെ കയ്യിലെത്തിക്കാൻ നീക്കം നടത്തിയെന്നാണ് നിലവിലെ ഭരണ സമിതിക്കെതിരായ ആരോപണം. അനധികൃത നിയമനമാരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡയറക്ട‌ർ ബോർഡ് അംഗങ്ങളെ ഡിസിസി നേതൃത്വം പാർട്ടിയിൽ പുറത്താക്കി കഴിഞ്ഞു. ഭരണ സമിതിയും കോൺഗ്രസ് നേതൃത്വവും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. ഇതിൻ്റെ തുടർച്ചയാണ് പ്രത്യക്ഷ സമരവും സസ്പെൻഷൻ നടപടികളും. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരണത്തിന് കീഴിലുള്ള ബാങ്കിനെ സിപിഎമ്മിന്റെ കയ്യിലെത്തിക്കാൻ നീക്കം നടത്തിയെന്നാണ് നിലവിലെ ഭരണ സമിതിക്കെതിരായ ആരോപണം. ഇതിനായി രണ്ടായിരത്തോളം സിപിഎമ്മുകാർക്ക് അനർഹമായി അംഗത്വം നൽകിയെന്നാരോപിച്ച് ഭരണ സമിതിയിലെ ഏഴു പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിറകെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രത്യക്ഷ സമരവും തുടങ്ങിയത്.

നവംബറിലാണ് ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. കോൺഗ്രസിൻ്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാനാണ് നിലവിലെ ഭരണ സമിതിയുടെ തീരുമാനം. സിപിഎമ്മുമായി ചേർന്നാണ് ഇവരുടെ നീക്കമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

The Chevayur Bank management committee, which leaned above the party, was expelled from the Congress.

Related Stories
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
818.21 കോടി രൂപയ്ക്ക് മദ്യം കുടിച്ചു വാളു വച്ച് റെക്കോഡിട്ടു കേരളം!

Sep 18, 2024 04:35 PM

818.21 കോടി രൂപയ്ക്ക് മദ്യം കുടിച്ചു വാളു വച്ച് റെക്കോഡിട്ടു കേരളം!

ഒടുവിൽ ആശങ്കകൾക്ക് അവസാനമായി, 818.21 കോടി രൂപയ്ക്ക് മദ്യം കുടിച്ചു വാളു വച്ച് റെക്കോഡിട്ടു...

Read More >>
Top Stories